ലീന മരിയ ഉള്‍പ്പെട്ടെ തട്ടിപ്പ് കേസ് ; നാലുപേര്‍ കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നടി ലീന മരിയ പോള്‍ ഉൾപ്പെട്ട തട്ടിപ്പ് കേസില്‍ നാലുപേർ കൂടി അറസ്റ്റിൽ. ദില്ലി പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റേതാണ് നടപടി. വ്യവസായിയുടെ ഭാര്യയെ കബിളിപ്പിച്ച് 200 കോടി തട്ടിയെന്നതാണ് കേസ്. ഇന്നലെയാണ് ലീനയെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ലീനയുടെ പങ്കാളി സുകേഷ് നിലവിൽ പോലീസ് കസ്റ്റഡിയിൽ ആണ്. സുകേഷ് ഉപയോഗിച്ച ഐ ഫോൺ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിൽ അയച്ചു

മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ ഹാജരായ ലീന മരിയ പോളിനെ ഇന്നലെയാണ് ദില്ലി സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. മക്കോക്കയും ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. പങ്കാളി സുകേഷ് ചന്ദ്രശേഖറിനെ കേസില്‍ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സുകേഷിന്‍റെ ചെന്നെയിലെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി പതിനാറ് ആഡംബര കാറുകളും കോടിക്കണക്കിന് രൂപയുടെ സാധനങ്ങളും കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...