പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു ; പ്രതികൾ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

താനെ: സുഹൃത്തായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാന്ദ് ഖാന്‍ എന്ന 22 കാരനും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കഴിഞ്ഞ ഡിസംബറിലാണ് ക്രൂരമായ സംഭവം ഉണ്ടാകുന്നത്. വിവരം പുറത്തുപറയാൻ പെണ്‍കുട്ടിക്ക് ധൈര്യമുണ്ടായിരുന്നില്ല. വജ്രേശ്വരിയിലേക്ക് വിനോദയാത്ര പോകാം എന്ന് പറഞ്ഞ് 19 കാരിയായ പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. ലോഡ്ജില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. പീഡന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചാന്ദ് ഖാന്‍ ദൃശ്യങ്ങള്‍ പെണ്‍കുട്ടിക്ക് വാട്സാപ്പില്‍ അയച്ചു. തന്‍റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി. പിന്നീട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്തെന്നും കോടതിയില്‍ ഹാജരാക്കിയെന്നും പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണ ദേവ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ദിനാചരണം : കേരളാ കോൺഗ്രസ് (എം) സംസ്കാരവേദി 100 കേന്ദ്രങ്ങളിൽ തൈകൾ നട്ടു

0
​കോഴഞ്ചേരി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളാ കോൺഗ്രസ് (എം) സംസ്കാരവേദിയുടെ നേതൃത്വത്തിൽ...

മന്ത്രി കെ.എം ഷാജിയുടെ ചിത്രം വെച്ച് വ്യാജ പ്രചാരണം ; പരാതിയിൽ കേസെടുത്ത് അന്വേഷണം...

0
തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ ചിത്രം ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയയിലൂടെ...

പെട്രോളിയം, പാചക വാതക വില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ കോന്നിയില്‍ സിപിഎം ധര്‍ണ്ണ നടത്തി

0
കോന്നി: പെട്രോളിയം, പാചക വാതക വില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സിപിഎം കോന്നി...

മുഖ്യമന്ത്രി വി.ഡി സതീശനുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന...