പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടത് ; ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് പി കെ ഫിറോസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഫിറോസ് പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടതെന്നും ജെന്‍ഡര്‍ ന്യൂട്രലില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇടതുപക്ഷ സര്‍ക്കാരിന് മലബാറിലെ വിദ്യാര്‍ത്ഥികളോട് അയിത്തമാണെന്നും കുറ്റപ്പെടുത്തി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രക്ഷോഭം ആരംഭിച്ചു. കാസര്‍ഗോഡ്,കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം. മലബാര്‍ മേഖലയില്‍ 55,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടെന്നും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു.

സീറ്റ് വര്‍ധിപ്പിച്ചിട്ട് കാര്യമില്ല, ബാച്ചുകളാണ് കൂട്ടേണ്ടത്. വിദ്യാര്‍ത്ഥികളുടെ അവകാശത്തിന് വേണ്ടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ഇത്തവണ അപേക്ഷകരുടെ എണ്ണം 4,65,960 ആണ്. മലബാറില്‍ മാത്രം 2,46,057 അപേക്ഷകരാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്താണ്. 82,434 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. മലപ്പുറത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ഉള്ളത് 52,600 സീറ്റുകള്‍ മാത്രമാണ്. ഇതിന് പുറമെ 11,300 അണ്‍ എയ്ഡഡ് സീറ്റുകളും ഇവിടെയുണ്ട്. ഈ സീറ്റുകള്‍ കൂടി പരിഗണിച്ചാലും ആകെയുള്ളത് 63,900 സീറ്റുകള്‍ മാത്രമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ പ്രവർത്തിപരിചയ രേഖകൾ ഹാജരാക്കി ; 27 നഴ്സുമാരെ പുറത്താക്കി ഖത്തർ

0
ദോഹ : വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി നഴ്സിങ് ജോലി...

തെരുവുകളുടെ പേരിനൊപ്പമുള്ള ജാതിസൂചനകൾ നീക്കാനുള്ള ഉത്തരവ് കർശനമായി നടപ്പാക്കണം ; മദ്രാസ് ഹെെക്കോടതി

0
ചെന്നൈ : തെരുവുകളുടെയും പാതകളുടെയും പേരിൽനിന്ന് ജാതിസൂചനകൾ നീക്കണമെന്ന സർക്കാർ ഉത്തരവുകളും...

താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്

0
കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ 'ഫ്രഷ് കട്ട്‌' അറവു മാലിന്യ സംസ്കരണ കേന്ദ്രം...

സർക്കാരിനെതിരേയുള്ള കേസിന് സർവകലാശാലകളിൽനിന്നും 11 ലക്ഷം രൂപ ഫീസ് ഈടാക്കി ഗവർണർ

0
തിരുവനന്തപുരം : വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാരിനെതിരേ സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക്...