കൊച്ചി: ഖാദി ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ലാഭവിഹിതം നല്‍കുമെന്ന് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ്ജ്. കോവിഡ് കാലത്ത് മാസ്ക്ക് നിര്‍മ്മിച്ച് വിറ്റതിലൂടെ ലഭിച്ച 23.5 അഞ്ച് കോടി രൂപയില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. പുതിയ ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളുടെ വില്‍പ്പനക്കായി കൊച്ചി കലൂരില്‍ ഖാദി ഫാഷന്‍ ഡിസൈനര്‍ സ്റ്റുഡിയോ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഡിസൈനിലും ഫാഷനിലും വസ്ത്രങ്ങള്‍ രൂപകല്പന ചെയ്ത് തയ്യാറാക്കി നല്‍കുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് പറഞ്ഞു.
ഖാദി ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ലാഭവിഹിതം
RECENT NEWS
Advertisment