വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്കൂളിൽ ആഗോള മില്ലെറ്റ് വർഷാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്കൂളിൽ ആഗോള മില്ലെറ്റ് വർഷാചരണത്തിന്റെ ഭാഗമായി ഒരുക്കിയ മില്ലെറ്റ് ഫെസ്റ്റിവൽ ചെറു ധാന്യ വിഭവങ്ങളുടെ കലവറയായി സ്കൂള്‍ മാറി. റാഗി, ചോളം, വരക്, ചാമ, തിന, കൂവരക്,കമ്പം,തുടങ്ങിയ ചെറു ധാന്യങ്ങൾ കൊണ്ട് നിർമ്മിച്ച മുന്നൂറിലധികം വൈവിധ്യമാർന്ന വിഭവങ്ങളാണ് പ്രദർശനത്തിലൊരുക്കിയത്. റാഗി പുട്ട് മുതൽ മില്ലെറ്റ് ഐസ്ക്രീം വരെ ഫെസ്റ്റിലൊരുക്കിയിരുന്നു. വിവിധ തരം മില്ലെറ്റുകൾ ഉപയോഗിച്ചുള്ള ബിസ്കറ്റ്, കുക്കീസ്, പായസം, ഉണ്ണിയപ്പം, അട, ലഡ്ഡു, ദോശ, ചപ്പാത്തി, കൊഴുക്കട്ട, ഇലയട, പൂരി, സ്വീറ്റ് ബോൾ തുടങ്ങി സ്വാദിഷ്ടങ്ങളായ വിഭവങ്ങളായിരുന്നു കുട്ടികൾ പ്രദർശനത്തിൽ ഒരുക്കിയത്.

ചോമ്പോബാർ, ചികി, ക്ലോരി പുട്ട്, റാഗി പോഹ, ഹണി ടമ്പ തുടങ്ങിയ വിഭവങ്ങൾ പ്രദർശനത്തിൽ ശ്രദ്ധയാകർഷിച്ചു. മില്ലെറ്റ് കൃഷി രീതി വിശദീകരിക്കുന്ന മാതൃകകളുടെ പ്രദർശനം, മില്ലെറ്റ് ഭൂപടം, എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു. മില്ലെറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച മനുഷ്യ രൂപം മില്ലെറ്റ് മാൻ മേളയിലെ കൗതുകക്കാഴ്ചയായിരുന്നു. റാഗി, ചോളം, വരക്, ചാമ, തിന, കൂവരക്, കമ്പം എന്നിവ ചെടിച്ചട്ടികളിൽ നട്ടു വളർത്തിയതും പ്രദർശനത്തിലുണ്ടായിരുന്നു. മില്ലെറ്റ് ഫെസ്റ്റ് റാന്നി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ഷിജിത അരുൺ ഉദ്ഘാടനം ചെയ്തു. സെമിനാര്‍ വെച്ചൂച്ചിറ ഗവണ്മെന്റ് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഖില നയിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. നൂൺ മീൽ ഓഫീസർ മോളി അലക്സ്‌, ഡോ. അഖില, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, എം ജെ ബിബിൻ, എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...

വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി

0
തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ്...