ഗണേശ വിഗ്രഹ നിമഞ്ജന ശോഭയാത്രയ്‌ക്കിടെ ഹിന്ദു വിശ്വാസികള്‍ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ഗണേശ വിഗ്രഹ നിമഞ്ജന ശോഭയാത്രയ്‌ക്കിടെ ഹിന്ദു വിശ്വാസികള്‍ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റായ്‌സന്‍ ജില്ലയിലെ ഉദയ്പുര നഗരത്തിലൂടെ നടന്ന ശോഭയാത്രയ്‌ക്കിടെയായിരുന്നു സംഭവം. ഗണേശോത്സവത്തിന്‍റെ ഭാഗമായി സ്ഥാപിച്ച വിഗ്രഹം കഴിഞ്ഞ ദിവസമാണ് നിമഞ്ജനം ചെയ്യാന്‍ ശോഭയാത്രയായി കൊണ്ടുപോയത്. ഭക്തിഗാനത്തിന്‍റെ അകമ്പ ടിയോടെയായിരുന്നു ശോഭയാത്ര. എന്നാല്‍ ഈ പാട്ട് നിര്‍ത്തിവെയ്‌ക്കാന്‍ പ്രദേശവാസിയായ സ്ത്രീ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പാട്ട് നിര്‍ത്തിവെയ്‌ക്കാന്‍ കഴിയില്ലെന്ന് ശോഭയാത്രയുടെ സംഘാടകര്‍ മറുപടി നല്‍കി. ഇതോടെ സ്ത്രീ ഇവരുടെ ദേഹത്തേയ്‌ക്ക് വെള്ളം ഒഴിക്കുകയായിരുന്നു. ഇതോടെ സ്ത്രീയുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെ ആയുധങ്ങളുമായി സംഘടിച്ചെത്തിയ മതതീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ ഹിന്ദുക്കളുടെ കടകള്‍ മതതീവ്രവാദികള്‍ കത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് പോലീസ് എത്തിയാണ് സംഘര്‍ഷം പരിഹരിച്ചത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...