പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുന്നതിനെതിരെ പ്രതിഷേധം, കാലുകുത്താൻ അനുവദിക്കരുതെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം. കോണ്‍ഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. ഗോ ബാക്ക് മോദി ഹാഷ്ടാഗില്‍ സാമൂഹ മാധ്യമങ്ങളിലും പ്രതിഷേധം കനക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. വള്ളുവര്‍ കോട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം ധരിച്ച് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ‘ഗോ ബാക്ക് മോദി’ തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ വിളിച്ചു. മോദിയെ തമിഴ്‌നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധ സൂചകമായി ആദ്യം കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് വിടാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത്. എന്നാല്‍, കറുത്ത ബലൂണുകള്‍ പറത്താന്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് വള്ളുവര്‍ കോട്ടത്ത് പ്രതിഷേധ പ്രകടനം നടത്താന്‍ പോലീസ് അനുമതി നല്‍കി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.30ന് മോദി വിവിധ പരിപാടികള്‍ക്കായി ചെന്നൈയിലെത്തും. ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ മോദി ഉദ്ഘാടനം ചെയ്യും. 1260 കോടി രൂപ ചെലവിലാണ് ടെര്‍മിനലിന്റെ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...