ഷാരൂഖ് സെയ്ഫിയുടെ പിന്നില്‍ ആര്? ഗുഢാലോചന നടന്നോയെന്ന് പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫി പെട്രോള്‍ വാങ്ങുന്നതിലടക്കം കൃത്യമായ ആസൂത്രണം നടത്തിയെന്ന് വ്യക്തമായതോടെ പിന്നില്‍ മറ്റാരെങ്കിലും ഉണ്ടാകാമെന്ന അനുമാനത്തിലാണ് പോലീസ്. തീ വെപ്പിന്റെ ആസൂത്രണത്തിലും പ്രേരണയിലും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നാണ് അന്വേഷണം. ഷൊര്‍ണ്ണൂരില്‍ നിന്ന് പെട്രോള്‍ വാങ്ങിയ കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തൊട്ടടുത്ത പെട്രോള്‍ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.

അതേസമയം കേസില്‍ കേന്ദ്ര ഏജന്‍സികള്‍ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. തീ വെപ്പിന്റെ ആസൂത്രണത്തിലും പ്രേരണയിലും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നാണ് അന്വേഷണം. ഷാരൂഖ് തീവ്ര ആശയങ്ങളുടെ വക്താവാണോയെന്നും നിരീക്ഷിക്കുന്നുണ്ട്. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ലഭിച്ചാല്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തേക്കും. ബോഗിക്കടക്കം തീയിട്ട് തീവ്രവാദസ്വഭാവമുള്ള ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ സംശയം. ഇയാളുടെ 2021 മുതലുള്ള ഫോണ്‍ കോളുകളും കുറിപ്പും യാത്രാ വിവരങ്ങളും അന്വേഷണത്തിനായി ശേഖരിക്കുന്നുണ്ട്. ദില്ലിയിലോ കേരളത്തിലോ സഹായം ലഭിച്ചോ എന്നാണ് സംശയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...