വീ​ട് കൊ​ള്ള​യ​ടി​ച്ച് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു ; സി​നി​മ ലൊ​ക്കേ​ഷ​ൻ സെ​ക്യൂ​രി​റ്റി മാ​നേ​ജ​ർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഫോ​ർ​ട്ട്കൊ​ച്ചി: ചി​ര​ട്ട​പ്പാ​ല​ത്തെ വീ​ട് കൊ​ള്ള​യ​ടി​ച്ച് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ക​വ​ർ​ന്ന കേ​സി​ൽ സി​നി​മ ലൊ​ക്കേ​ഷ​ൻ സെ​ക്യൂ​രി​റ്റി മാ​നേ​ജ​ർ പൊലീസ് പിടിയിൽ. ഫോ​ർ​ട്ട്കൊ​ച്ചി മു​ല്ല​വ​ള​പ്പി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ക​ൽ​വ​ത്തി സ്വ​ദേ​ശി എം.​എ​സ്. അ​ബ്ദു​ൽ റ​ഹീ​മാ​ണ്​ (38) പി​ടി​യി​ലാ​യ​ത്. മാ​ർ​ച്ച്​ 26-ന് ​പു​ല​ർ​ച്ച​യാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. വീ​ട്ടു​കാ​ർ പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്ത് ഒ​ന്നാം നി​ല​യി​ലെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 25 ല​ക്ഷം രൂ​പ​യും ര​ണ്ട് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 35,000 രൂ​പ​യു​ടെ കാ​മ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും സം​ഘം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ബ്ദു​ൽ റ​ഹീം പ്ര​തി ഫോ​ർ​ട്ട്കൊ​ച്ചി ക​ട​പ്പു​റ​ത്ത് ഫു​ഡ്കോ​ർ​ട്ട് ന​ട​ത്തു​ന്ന​തി​നോ​ടൊ​പ്പം കൊ​ച്ചി മേ​ഖ​ല​യി​ലെ സി​നി​മ ലൊ​ക്കേ​ഷ​ൻ രം​ഗ​ത്തെ സെ​ക്യൂ​രി​റ്റി മാ​നേ​ജ​റാ​യും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ചി​ല സി​നി​മ​ക​ളി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യി​രു​ന്ന ക​രു​വേ​ലി​പ്പ​ടി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ച​ക്കി​ട്ട​പ​റ​മ്പി​ൽ മു​ജീ​ബി​നെ (44) നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ർ കെ.​ആ​ർ. മ​നോ​ജ്, മ​ട്ടാ​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ തൃ​തീ​പ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...