മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും ; വിവാദം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്ത് വിവാദത്തിൽ. ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി പരാതിക്കാരൻ ആർ.എസ് ശശികുമാർ പറഞ്ഞു. പി.ആർ.ഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു. ചൊവ്വാഴ്ച നിയമസഭയുടെ മെമ്പേഴ്‌സ് ലോഞ്ചിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് ഒരുക്കിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും, മന്ത്രിമാരും, പ്രതിപക്ഷനേതാവുമെല്ലാം ഇഫ്താറിൽ പങ്കെടുത്തിരിന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും ഇഫ്താറിൽ പങ്കെടുത്തതിനെ ചൊല്ലിയാണ് ഇപ്പോൾ വിവാദം.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ഫുൾ ബഞ്ചിന് വിടാനുള്ള തീരുമാനം കഴിഞ്ഞാഴ്ചാണ് ലോകായുക്ത പുറപ്പെടുവിച്ചത്. ഈ വിധി മുഖ്യമന്ത്രിക്ക് വലിയ ആശ്വാസവുമായിരിന്നു. ലോകായുക്ത ഫുൾ ബെഞ്ച് ഈ മാസം 12 ന് കേസ് പരിഗണിക്കാനിരിക്കെ വിരുന്നിലെ ലോകായുക്തയുടെയും ഉപലോകായുക്തയുടേയും സാന്നിധ്യത്തെയാണ് പരാതിക്കാരൻ ആർ.എസ് ശശികുമാർ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടേയും ഗവർണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും ഇപ്പോഴത്തേത് അനാവശ്യ വിവാദമാണെന്നുമാണ് സർക്കാർ വിശദീകരണം. ചാനലുകൾക്ക് പി.ആർ.ഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെയും ഉപലോകായുക്തയേയും ഒഴിവാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...