ന്യൂഡല്‍ഹി : അമ്പതിലധികം യാത്രക്കാരെ കയറ്റാതെ ഡല്‍ഹിയിലേക്ക് ഗോ ഫസ്റ്റ് വിമാനം പറന്ന സംഭവത്തില്‍ നടപടിയുമായി ഡിജിസിഎ. കമ്പനിക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 10 ലക്ഷം രൂപ പിഴ ചുമത്തി. ജനുവരി 9 ന് ബംഗളൂരു വിമാനത്താവളത്തിലായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ജി8116 ഗോ ഫസ്റ്റ് വിമാനം രാവിലെ 6.30ന് പുറപ്പെട്ടു. എന്നാല്‍ 55 യാത്രക്കാരില്ലാതെയാണ് വിമാനം പറന്നുയര്‍ന്നത്. ബോര്‍ഡിംഗ് പാസുള്ളവരും ലഗേജുകള്‍ ചെക്ക്-ഇന്‍ ചെയ്തവരുമായ യാത്രക്കാര്‍ റണ്‍വേയില്‍ ബസിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ യാത്രക്കാര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.