ഗോവ നാളെ പോളിങ് ബൂത്തിലേക്ക് ; വിധി പ്രവചനാതീതം

For full experience, Download our mobile application:
Get it on Google Play

ഗോവ : നാളെ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന ഗോവയില്‍ വിധി പ്രവചനാതീതം. അഭിപ്രായ സര്‍വേകള്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് അവസാന ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന. വോട്ടിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ വരാനിടയുള്ളൂ. സീറ്റിന്റെ കാര്യത്തിലും നാലോ അഞ്ചോ എണ്ണത്തിന്റെ മാറ്റം വന്നേക്കാം. പക്ഷേ തൃണമൂല്‍ കോണ്‍ഗ്രസ്സും ആംആദ്മി പാര്‍ട്ടിയും ആരുടെ വോട്ട് ബാങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്നതിനെ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി. പതിവുപോലെ പ്രാദേശിക പാര്‍ട്ടികളും ജാതിസമവാക്യങ്ങളും ഇത്തവണയും സംസ്ഥാനത്ത് നിര്‍ണായകമായിരിക്കും.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താം. പദയാത്രകള്‍ ഉപാധികളോടെ നടത്താനും അനുമതി നല്‍കുന്നുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം എട്ട്മണി വരെ നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസവും പ്രചാരണ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം ഉയര്‍ത്തി. അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ പരമാവധി ശേഷിയുടെ 50 ശതമാനം പേര്‍ക്ക് പങ്കെടുക്കാം. ഔട്ട്‌ഡോര്‍ വേദികളില്‍ പരമാവധി ശേഷിയുടെ 30 ശതമാനം പേര്‍ക്ക് പങ്കെടുക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...