കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ ട്രയൽ റൺ ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ട്രയൽ റൺ ഇന്ന് നടക്കും. ഇന്ന് രാത്രി 12 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയും തിങ്കളാഴ്ച രാത്രി 12 മണി മുതൽ ചൊച്ചാഴ്ച പുലർച്ചെ വരെയുമാണ് ട്രയൽ റൺ. കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള റെയിൽ പാത ട്രയൽ റണ്ണിന് സജ്ജമായി. വടക്കേകോട്ട, എസ്.എൻജംഗ്ഷൻ സ്റ്റേഷനുകളുടെ നിർമാണവും അവസാനഘട്ടത്തിലാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റർ നീളമുള്ള പേട്ട മുതൽ എസ്.എൻ ജംഗ്ഷൻവരെയുള്ളത്.

ആദ്യഘട്ട നിർമാണം നടത്തിയിരുന്നത് ഡെൽഹി മെട്രോ റെയിൽ കോർപ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് ഈ പാത നിർമാണം ആരംഭിച്ചത്. കൊവിഡും തുടർന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആർ.എൽ നിർമാണം പൂർത്തിയാക്കുകയായിരുന്നു. പൈലിംഗ് നടത്തി 27 മാസങ്ങൾക്കുള്ളിലാണ് നിർമാണം പൂർത്തിയാക്കിയത്. 453 കോടിരൂപയാണ് മൊത്തം നിർമാണചിലവ്. സ്റ്റേഷൻ നിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. മെട്രോ പാത എസ്.എൻ ജംഗ്ഷൻ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ൽ നിന്ന് 24 ആകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...