മൃഗസംരക്ഷണ മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട സംരംഭകര്‍ക്ക് ഏകദിന പരിശീലനം നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി മേഖലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട സംരംഭകര്‍ക്കുള്ള ഏകദിന പരിശീലനപരിപാടി റാന്നി മേഖലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് റാന്നി ഡിവഷന്‍ അംഗം ജോര്‍ജ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ. ആര്‍. പ്രകാശ്, റാന്നി മേഖലാ മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. എബി കെ. അബ്രഹാം, പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. അജിലാസ്റ്റ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. ജോതിഷ് ബാബു, വെറ്ററിനറി സര്‍ജന്‍ ഡോ. ജിഷ എം.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആട് വളര്‍ത്തല്‍ ശാസ്ത്രീയ രീതിയില്‍, വരുമാന വര്‍ധനവ് മൂല്യവര്‍ധനവിലൂടെ എന്ന വിഷയത്തില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എം.എസ്. സുബിന്‍, മൃഗസംരക്ഷണ മേഖലയിലെ ബാങ്ക് വായ്പകളും നബാര്‍ഡ് പദ്ധതികളും എന്ന വിഷയത്തില്‍ മുന്‍. ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈവ്‌സ്റ്റോക്ക് ഫാമുകള്‍ക്കുള്ള അനുമതിയും മാലിന്യ സംസ്‌കരണവും എന്ന വിഷയത്തില്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയര്‍ എം. ആതിര എന്നിവര്‍ ക്ലാസ് എടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...