28.7 C
Pathanāmthitta
Wednesday, June 29, 2022 3:11 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

ലൈഫ് ഭവന പദ്ധതി: ജില്ലയില്‍ പൂര്‍ത്തിയായത് 495 വീടുകള്‍ ; താക്കോല്‍ദാനം 18ന്
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ പാലുകാച്ചും താക്കോല്‍ദാനവും സെപ്റ്റംബര്‍ 18ന് നടക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി വീടുകളുടെ താക്കോല്‍ ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പത്തനംതിട്ട ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 495 വീടുകളുടെ താക്കോല്‍ദാന ചടങ്ങുകള്‍ ഉച്ചയ്ക്ക് 12 ന് നടത്തും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും താക്കോല്‍ദാന ചടങ്ങുകള്‍ നടക്കും.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലും, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലും പങ്കെടുക്കും. ആന്റോ ആന്റണി എംപി ആറന്മുള ഗ്രാമപഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ മാത്യു ടി. തോമസ് കുറ്റൂരിലും കെ.യു. ജിനീഷ് കുമാര്‍ കലഞ്ഞൂരിലും, പ്രമോദ് നാരായണന്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്തിലും ചടങ്ങുകളില്‍ സംബന്ധിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലും, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലും പങ്കെടുക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഗുണഭോക്താക്കളും പങ്കെടുക്കും.

കെല്‍ട്രോണ്‍ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം – ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്സിലേക്ക്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പ്രായ പരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്‍. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളും സിലബസിലുണ്ട്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.

അപേക്ഷാഫോമുകള്‍ ksg.keltron.in എന്ന വെബ്സൈറ്റില്‍നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 30-നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9544958182, 8137969292 വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014. കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബിഎല്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673 002.

ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നം.516/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 24 മുതല്‍ ഒക്ടോബര്‍ 13 വരെ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ ഒറ്റത്തവണ പ്രമാണ പരിശോധന (ഒ.ടി.വി) നടത്തുന്നു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പില്‍ നിര്‍ദ്ദേശിച്ചിട്ടുളള തീയതിയിലും സമയത്തും ആവശ്യമായ അസല്‍ രേഖകള്‍ സഹിതം ഉദ്യോഗാര്‍ഥികള്‍ പ്രമാണ പരിശോധനയ്ക്ക് നേരില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കണം. ഫോണ്‍ : 0468 2222665.

ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍
പോളിടെക്നിക് ഡിപ്ലോമ മൂന്നാം സെമസ്റ്ററിലേക്ക് നേരിട്ടുളള പ്രവേശനം ഈ മാസം 20 ന് പന്തളം എന്‍.എസ്.എസ് പോളിടെക്നിക് കോളജില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുമായി രക്ഷകര്‍ത്താവിനൊപ്പം നിര്‍ദേശിക്കപ്പെട്ടിട്ടുളള സമയത്ത് തന്നെ എത്തിച്ചേരണം. പ്ലസ്ടു /വിഎച്ച്എസ്ഇ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട 150 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാരും, 300 റാങ്ക് വരെയുള്ള മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരും, 300 റാങ്ക് വരെയുള്ള പട്ടികജാതി വിഭാഗക്കാരും, ലാറ്റിന്‍-ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍പ്പെട്ട എല്ലാവരും രാവിലെ 10 മുതല്‍ 11 വരെ രജിസ്ട്രേഷന്‍ നടത്തണം. ഐ ടി ഐ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 30 റാങ്ക് വരെയുളള സിവില്‍ വിഭാഗം, 70 റാങ്ക് വരെയുളള മെക്കാനിക്കല്‍ വിഭാഗം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എല്ലാവരും രാവിലെ ഒന്‍പതു മുതല്‍ 10 വരെ രജിസ്റ്റര്‍ ചെയ്യണം. ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ ലഭിക്കുന്ന എസ്‌സി /എസ്ടി വിഭാഗത്തില്‍ പെടാത്ത ഏവരും സാധാരണ ഫീസിനു പുറമേ സ്പെഷ്യല്‍ ഫീസായ പതിനായിരം രൂപ കൂടി അടയ്ക്കണം. ഫോണ്‍ : 04734 259634.

അപേക്ഷ ക്ഷണിച്ചു
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒഡിഎഫ് പ്ലസ് പദവി നേടുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി 3000 കമ്പോസ്റ്റ്പിറ്റും 3000 സോക്പിറ്റും സൗജന്യമായി നിര്‍മിച്ച് നല്‍കും. അര്‍ഹരായ എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. (ബിപിഎല്‍, എസ്‌സി, എസ്ടി, വിധവ, വികലാംഗര്‍, ഭിന്നശേഷി ഗൃഹനാഥ കുടുംബം, ഇന്ദിര ആവാസ് യോജന ഗുണഭോക്താവ്, ചെറുകിട നാമമാത്ര കര്‍ഷകന്‍ എന്നിവര്‍ക്ക് മുന്‍ഗണന.)

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular