കടവുപുഴ ടൂറിസം പദ്ധതി ; എം.എൽ.എയുടെ നേതൃത്വത്തിൽ സാധ്യതാ പഠനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സാധ്യതാ പഠനം നടത്തി. ഹാരിസൺ എസ്റ്റേറ്റിൽ മാനേജർ ബംഗ്ലാവ് കേന്ദ്രമാക്കിയുള്ള ടൂറിസം പദ്ധതി തയ്യാറാക്കാനുള്ള പരിശോധനയാണ് നടന്നത്. പ്രധാനമായും എസ്റ്റേറ്റ് റോഡിൽ വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായി സൈക്ലിംഗ് ആരംഭിക്കാനാണ് തീരുമാനം.മൗണ്ടൻ ടെറൈൻ ബൈക്ക് (എം.റ്റി.ബി) റൈഡറും, ട്രയിനറുമായ ആലുവ സ്വദേശി ഷഗ്സിൽ ഖാൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സൈക്ലിംഗ് സാധ്യത പരിശോധിച്ചത്.

കോന്നി ടൂറിസം ഗ്രാമത്തിൻ്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാനിൽ
കടവുപുഴയേയും ഉൾപ്പെടുത്തും. ബ്രട്ടീഷുകാർ നിർമ്മിച്ച മനേജർ ബംഗ്ലാവ് മനോഹരമായി പുനർനിർമ്മിച്ച് സഞ്ചാരികളുടെ കേന്ദ്രമാക്കി മാറ്റും. എസ്റ്റേറ്റിനുള്ളിലെ റോഡുകൾ, വെള്ളച്ചാട്ടം തുടങ്ങിയവയെല്ലാം ടൂറിസം പദ്ധതിയുടെ ഭാഗമാകും.

എറ്റേറ്റിലെ കുന്നുകളിലേക്കുള്ള മൺപാതകൾ സൈക്ലിങ്ങിന് ഏറ്റവും അനുയോജ്യമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. 200 മുതൽ 600 വരെ കിലോമീറ്റർ റൈഡുകൾ ഇവിടം കേന്ദ്രീകരിച്ച് സംഘടിപ്പിക്കാൻ കഴിയുമെന്നും സംഘം അഭിപ്രായപ്പെട്ടു. മനോഹരമായ പ്രകൃതി ഭംഗിയോടു കൂടിയ കന്നും, മലകളും, ദീർഘദൂര കാഴ്ച സമ്മാനിക്കുന്ന കടവുപുഴയിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ച് സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കും.

എസ്റ്റേറ്റ് റോഡിൽ കുതിര സവാരി നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും.
പക്ഷി നിരീക്ഷണത്തിനും, ചന്ദ്ര നേയും, നക്ഷത്രങ്ങളേയും നിരീക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളും കടവുപുഴയിൽ ഏർപ്പെടുത്താൻ കഴിയുമെന്നും വിദഗ്ദ്ധസംഘം അഭിപ്രായപ്പെട്ടു. കല്ലാറും, കോടമഞ്ഞും, വെള്ളച്ചാട്ടവുമെല്ലാം സഞ്ചാരികൾക്ക് മനോഹര ദൃശ്യങ്ങളാകും നല്കുക എന്നും സംഘം പറഞ്ഞു.

എം.എൽ.എയോടൊപ്പം ഹോസ്പിറ്റാലിറ്റി കൺസൾട്ടൻ്റ് റെയ്സൺ.വി.ജോർജ്ജ്, ബ്രാൻ്റ് കൺസൾട്ടൻ്റ് രമേശ് രംഗനാഥ്, എം.റ്റി.ബി ട്രെയിനർ ഷഗ്സിൽ ഖാൻ ,ടൂറിസം അഡ്വൈസർമാരായ ബിനോജ്, ബിയോജ്.എസ്.നായർ,
എം.എൽ.എ ഓഫീസിലെ ടൂറിസം കോ-ഓഡിനേറ്റർ രാജേഷ് ആക്ലേത്ത്,
എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘവും, ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീലാകുമാരി ചാങ്ങയിൽ, വൈസ് പ്രസിഡൻ്റ് കെ.ഷാജി, ഗ്രാമ പഞ്ചായത്തംഗം ബിജു.എസ്.പുതുക്കുളം എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...