തിരുവല്ല : തിരുവല്ലയിലെ വെണ്‍പാലയില്‍ നായ്ക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു. മറ്റൊരാടിന് പരിക്കേറ്റിട്ടുമുണ്ട്. വെണ്‍പാല വെട്ടിക്കാട്ട് വീട്ടില്‍ അഭിലാഷിന്‍റെ ആടുകളാണ് ചത്തത്. പുരയിടത്തില്‍ നിന്നും ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയതോടെ നായ്ക്കൂട്ടം ഓടി മറഞ്ഞു.
പ്രദേശത്തെ നിരവധി താറാവുകളെയും കോഴികളെയും നായ്ക്കൂട്ടങ്ങള്‍ ആക്രമിച്ചിരുന്നു. തെരുവ് നായ് ശല്യത്തിന് പരിഹാരം കാണാന്‍ ഗ്രാമപഞ്ചായത്ത് മുന്‍ കൈയ്യെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.