അന്താരാഷ്ട്ര ബാലികാ ദിനാചരണം ; വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മല്ലപ്പള്ളി സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സോഷ്യല്‍ വര്‍ക്കിലെ കുട്ടികളുടെ സഹകരണത്തോടെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഫ്‌ളാഷ് മോബ്, പോസ്റ്റര്‍ പ്രകാശനം, പാംലറ്റ് വിതരണം എന്നിവ നടത്തി.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ് ബാലികാദിന സന്ദേശം നല്‍കി. 2021 ലെ ബാലികാ ദിന തീം ആയ ‘ഡിജിറ്റല്‍ തലമുറ, നമ്മുടെ തലമുറ’ എന്ന വിഷയത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും കുട്ടികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സാങ്കേതിക വിദ്യകളുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നതിനെ സംബന്ധിച്ചും നീതാ ദാസ് സംസാരിച്ചു. മല്ലപ്പള്ളി സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് അസി. പ്രൊഫസര്‍ എല്‍.എസ് ഐശ്വരി ആശംസകള്‍ നേര്‍ന്നു. ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന തേപ്പുപാറ ജീവമാതാ ചില്‍ഡ്രന്‍സ് ഹോമില്‍ മാനസിക സമ്മര്‍ദങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തെ സംബന്ധിച്ച് ഡോ.ജി.ഷീബ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

കേരളത്തിലെ ഇതുവരെയുള്ള പന്ത്രണ്ട് മുഖ്യമന്ത്രിമാരുടെ സ്റ്റെന്‍സില്‍ ചിത്രങ്ങള്‍ നാലു മണിക്കൂറുകള്‍കൊണ്ട് വായില്‍ മാര്‍ക്കര്‍ പേനവച്ചു വരച്ചതിന് ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ ജ്യോത്സന എന്ന കുട്ടിയുമായി ജില്ലയിലെ കുട്ടികള്‍ക്ക് സംവദിക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ പരിപാടിയും സംഘടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...