ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം : 55,000 കടന്ന് പവൻ , അറിയാം ഇന്നത്തെ സ്വർണം – വെള്ളി നിരക്കുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 60 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 6885 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവൻ വില 55,080 രൂപയായും ഉയർന്നു. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയർന്നത്. ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുകയായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും ഉണ്ടായത്. എം.സി.എക്സ് ഗോൾ ഫ്യൂച്ചർ നിരക്ക് ഉയർന്നിട്ടുണ്ട്. 10 ഗ്രാം സ്വർണത്തിന്റെ വില 73,619 രൂപയായാണ് വർധിച്ചത്. ഫെഡറൽ റിസർവ് വായ്പപലിശ നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ

സ്വർണവില ഔൺസിന് 2,599.92 ഡോളർ എന്ന നിലയിൽ നിരക്ക് ഉയരുകയായിരുന്നു. പിന്നീട് വില ഇടിയുകയും ചെയ്തു. ഇന്ത്യൻ ഓഹരി വിപണികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക സെൻസെക്സ് 520 പോയിന്റാണ് ഇന്ന് ഉയർന്നത്. സെൻസെക്സ് 83,705 പോയിന്റിലേക്ക് എത്തി. ദേശീയ സൂചിക നിഫ്റ്റി 156 പോയിന്റ് ഉയർന്ന് 25,571പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ജെ.എസ്.ഡബ്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, നെസ്‍ല, എൽ&ടി, എം&എം, അദാനി പോർട്സ് തുടങ്ങിയ കമ്പനികൾ തുടക്കത്തിൽ തന്നെ നേട്ടമുണ്ടാക്കി. എൻ.ടി.പി.സി, ടാറ്റ മോട്ടോഴ്സ്, ഇൻഡസ്‍ലാൻഡ് ബാങ്ക്, ടൈറ്റാൻ, ടി.സി.എസ്, ബജാജ് ഫിനാൻസ് എന്നിവർക്ക് നഷ്ടം നേരിടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...