Sunday, May 11, 2025 1:20 am

ബംഗാള്‍ സ്വദേശിയില്‍നിന്ന് സ്വര്‍ണക്കട്ടി കവര്‍ന്ന കേസില്‍ മൂന്ന് പ്രതികള്‍കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബംഗാള്‍ സ്വദേശിയില്‍നിന്ന് ഒരുകിലോയിലേറെ വരുന്ന സ്വര്‍ണക്കട്ടി കവര്‍ന്ന കേസില്‍ മൂന്ന് പ്രതികള്‍കൂടി അറസ്റ്റില്‍. തല​ശ്ശേരി സ്വദേശികളായ കോടിയേരി മാളുകണ്ടിന്റവിട ധനീഷ് (40), തൊട്ടോളി വീട്ടില്‍ സുജനേഷ് (32), വാവാച്ചി മുക്ക് ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്സില്‍ റോഷന്‍ ആര്‍.ബാബു (38) എന്നിവരെയാണ് കസബ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ് അറസ്റ്റ് ചെയ്തത്. ഒന്നര പതിറ്റാണ്ടായി കോഴിക്കോട്ട്​ സ്വര്‍ണാഭരണ നിര്‍മ്മാണരംഗത്ത്​ പ്രവര്‍ത്തിക്കുന്ന പശ്ചിമ ബംഗാള്‍ വര്‍ധമാന്‍ സ്വദേശി റംസാന്‍ അലിയില്‍നിന്നാണ്​ സംഘം സ്വര്‍ണം കവര്‍ന്നത്​.

സെപ്റ്റംബര്‍ 20ന്​ രാത്രി റെയില്‍വേ സ്​റ്റേഷന്‍ ലിങ്ക് റോഡിലെ തന്റെ സ്വര്‍ണ ഉരുക്കുശാലയില്‍നിന്ന് മാങ്കാവിലേക്ക് 1.2 കിലോഗ്രാം സ്വര്‍ണം ബൈക്കില്‍ കൊണ്ടുപോകവെയായിരുന്നു കവര്‍ച്ച. നാല്​ ബൈക്കുകളിലെത്തിയ എട്ടംഗ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച്‌ റംസാന്‍ അലിയെ ആക്രമിച്ചാണ്​ സ്വര്‍ണം കവര്‍ന്നത്​. സംഭവശേഷം ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പോലീസ്​ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന്​ മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന്​ കസബ സ്​റ്റേഷനിലെത്തിയപ്പോഴാണ്​ അറസ്റ്റ്​ രേഖപ്പെടുത്തിയത്​.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെ തന്ത്രപരമായി നടന്ന കവര്‍ച്ചക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന്​ സൂചന ലഭിച്ചതാണ്​ അന്വേഷണത്തില്‍ വഴിത്തിരിവായത്​. ക്വട്ടേഷന്‍ സംഘത്തിന് സിംകാര്‍ഡുകള്‍ എടുത്തു നല്‍കിയ മൂട്ടോളി സ്വദേശി ലത്തീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്​തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടെങ്കിലും പിന്നീട്, കേരളത്തിലേക്ക് തിരിച്ചുവന്ന ചില പ്രതികളെ പോലീസ് പൂളാടിക്കുന്നില്‍നിന്ന്​ പിടികൂടിയിരുന്നു. ഇവരില്‍നിന്ന്​ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി കോട്ടൂളി പൈപ്പ് ലൈന്‍ റോഡിലെ എന്‍.പി ഷിബിയെ പിന്നീട്​ പിടികൂടി.

ചേളന്നൂര്‍ എട്ടേരണ്ടില്‍ വാടകക്ക് താമസിച്ച ക്വട്ടേഷന്‍ സംഘത്തലവന്‍ ഷൈസിത്താണ്​ ഷിബിയോടും സംഘത്തോടുമൊപ്പം സ്വര്‍ണ കവര്‍ച്ചക്ക് പദ്ധതി തയാറാക്കിയത്​. ഇയാള്‍ പിന്നീട്​ കോടതിയില്‍ കീഴടങ്ങി. കവര്‍ന്ന സ്വര്‍ണത്തിന്റെ ഒരുഭാഗം വിറ്റു കൊടുക്കുകയും പ്രതികള്‍ക്ക്​ കര്‍ണാടകയില്‍ ഒളിത്താവളം ഒരുക്കുകയും ചെയ്​ത നിജീഷ് പിന്നീട്​ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന്​ പിടിയിലായി. റിഹേഴ്സലിനുശേഷമാണ്​ പ്രതികള്‍ കവര്‍ച്ച നടത്തിയതെന്നും​ കവര്‍ന്ന സ്വര്‍ണത്തിന്റെ ഒരുഭാഗം പിടിച്ചെടുത്തതായും ​അന്വേഷണത്തിന്​ മേല്‍നോട്ടം വഹിക്കുന്ന ടൗണ്‍ അസി.കമീഷണര്‍ പി.ബിജുരാജ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ...

0
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം...

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി വെളളാപ്പളളി നടേശന്‍

0
ആലപ്പുഴ: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ...

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ

0
ദില്ലി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ....

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന

0
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന....