ഇരട്ട കൊലപാതകം സര്‍ക്കാരിനെയും പോലീസിനെയും അറിയിച്ചിട്ടല്ല പ്രതികള്‍ നടത്തിയതെന്ന് കാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാലക്കാട്‌ നടന്ന ഇരട്ട കൊലപാതകം സര്‍ക്കാരിനെയും പോലീസിനെയും അറിയിച്ചിട്ടല്ല പ്രതികള്‍ നടത്തിയതെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്തിനും ഏതിനും പാര്‍ട്ടിയെ കുറ്റം പറയുന്നതാണ് പ്രതിപക്ഷത്തിന്റെ ജോലിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘എല്ലാ വിഷയങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നയമാണ് പ്രതിപക്ഷ നേതാവിന്റേത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും ന്യൂനപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയുമാണ് യുഡിഎഫ് ചെയ്യുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ല അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ നയം. പാലക്കാട്ടെ ഇരട്ട കൊലപാതകത്തില്‍ അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ട്. വര്‍ഗീയ സംഘടനകളെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹവും മാദ്ധ്യമങ്ങളും തയ്യാറാകണം’, അദ്ദേഹം പറഞ്ഞു. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ നടത്തുന്ന സമരങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും, ചര്‍ച്ചയിലൂടെ തെറ്റും ശരിയും വേര്‍തിരിച്ച്‌ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...