സ്വര്‍ണമാലയിലെ അഴുക്ക്കളയാമെന്ന് പറഞ്ഞ് ഊരി വാങ്ങിയ ശേഷം മുക്കുപണ്ടം തിരിച്ച്‌ നല്‍കി മുങ്ങിയ പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണമാലയിലെ അഴുക്ക്കളയാമെന്ന് പറഞ്ഞ് ഊരി വാങ്ങിയ ശേഷം മുക്കുപണ്ടം തിരിച്ച്‌ നല്‍കി മുങ്ങിയ പ്രതികള്‍ പിടിയില്‍. കല്ലമ്പലം വടക്കേവിള വീട്ടില്‍ അനിത (40), സുഹൃത്ത് കൃഷ്ണപുരം പഞ്ചായത്ത് 13-ാം വാര്‍ഡ് ഓച്ചിറ കാവിന്റെ കിഴക്കേതില്‍ കബീര്‍ (53) എന്നിവരാണ് അറസ്റ്റിലായത്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാംവാര്‍ഡ് ചെറുവാരണം പുന്നച്ചുവട്ടില്‍ അമൃതവല്ലിയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്.

ഓഗസ്റ്റ് 12-നായിരുന്നു സംഭവം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമൃതവല്ലിയും അനിതയുടെ മകളും ചികിത്സയില്‍ കഴിയുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. അമൃതവല്ലിയുമായി സൗഹൃദത്തിലായ അനിത ഡിസ്ചാര്‍ജായ ദിവസം ഇവരുടെ താമസസ്ഥലം തിരക്കിയിരുന്നു. ഉച്ചയോടെ അമൃതവല്ലിയുടെ ഭര്‍ത്താവ് രത്തിനന്‍ പുറത്തുപോയപ്പോഴാണ് ഇരുവരും വീട്ടിലെത്തി മാലയുമായി കടന്നത്. മാലയിലെ അഴുക്ക്‌ കളഞ്ഞുതരാമെന്നു പറഞ്ഞാണ് ഇവര്‍ ഊരിയെടുത്തത്. പകരം മുക്കുപണ്ടം കൊടുക്കുകയും സ്വര്‍ണമാലയുമായി കടന്നുകളയുകയുമായിരുന്നു.

അനിതയും ബഷീറും തിരികെ പോയ ശേഷമാണ് അമൃതവല്ലി താന്‍ കമ്പളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കുന്നത്. ഉടന്‍ തന്നെ മുഹമ്മ പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ചേര്‍ത്തല ഡിവൈ.എസ്.പി. ടി.വി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികള്‍ പണയംവെച്ച അമൃതവല്ലിയുടെ മാല പത്തിയൂരുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു. മുഹമ്മ ഇന്‍സ്പെക്ടര്‍ എന്‍. വിജയന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ റിമാന്‍ഡുചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...