ജ്വല്ലറിയില്‍നിന്ന് സ്വര്‍ണമാല കവര്‍ന്ന് കടന്നുകളഞ്ഞ ദമ്പതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പൊന്നാനി: മലപ്പുറം പൊന്നാനിയിലെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണമാല കവര്‍ന്ന് കടന്നുകളഞ്ഞ ദമ്പതികള്‍ പിടിയില്‍.തിരൂര്‍ ബി.പി അങ്ങാടി സ്വദേശി മുഹമ്മദ് ജലീലിനെയും (38) ഭാര്യ ആസിയയെയുമാണ് പിടിയിലായത്. സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ജ്വല്ലറിയിലെത്തിയ ജലീലും ഭാര്യയും പ്രദര്‍ശനത്തിനുവെച്ച ആഭരണം മോഷ്ടിച്ച്‌ കടന്നുകളയുകയായിരുന്നു.ആദ്യം സ്വര്‍ണമാല പരിശോധിച്ച ശേഷം സുന്ദരി മോഡലിലുള്ള മാല വേണമെന്ന് ആസിയ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ മാല എടുക്കാന്‍ സെയില്‍സ്മാന്‍ പോയ തക്കത്തില്‍ പ്രദര്‍ശനത്തിനുവെച്ച മാലയുമായി ഇരുവരും മുങ്ങുകയുമായിരുന്നു.

മൂന്നുപവന്‍ തൂക്കം വരുന്ന മാലയാണ് ദമ്പതികള്‍ ചേര്‍ന്ന് മോഷ്ടിച്ചത്. വൈകുന്നേരം സ്റ്റോക്ക് പരിശോധിക്കുമ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍ പെട്ടത്. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഇവര്‍ മാല മോഷ്ടിച്ചതായി കണ്ടെത്തി. വാഹന നമ്പര്‍ സി.സി.ടി.വി ക്യാമറയില്‍ വ്യക്തമാവാത്തതിനാല്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൈ കുഞ്ഞുള്ളതിനാല്‍ ആസിയയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ജലീലിനെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...