അഖിലേന്ത്യാ നേതാവിന് വരെ കെപിസിസി അംഗമാകണം ; പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പട്ടികയിൽ ഏക പുതുമുഖം രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയില്‍ നിന്നുള്ള കെപിസിസി അംഗങ്ങള്‍ക്കായുള്ള ലിസ്റ്റ് പോയപ്പോള്‍ അതില്‍ പഴയ താപ്പാനകളെല്ലാം തന്നെ കടിച്ചു തൂങ്ങി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവായിരുന്ന പിജെ കുര്യന്‍ വരെ പട്ടികയില്‍ കയറിക്കൂടി എന്നതാണ് ഏറെ രസകരം.ഏറെ നാളായി ജില്ലയില്‍ അത്ര സജീവമല്ലാത്ത പന്തളം സുധാകരനും പട്ടികയിലുണ്ട്. അനീഷ് വരിക്കണ്ണാമല, എന്‍. ഷൈലാജ്, സജി ചാക്കോ, എം.ജി കണ്ണന്‍, എ. സുരേഷ്‌കുമാര്‍, റിങ്കു ചെറിയാന്‍, റോബിന്‍ പീറ്റര്‍ തുടങ്ങിയ നിരവധി നേതാക്കള്‍ പട്ടികയ്ക്ക് പുറത്താണ്. യുവജനപ്രാതിനിധ്യമായി ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായി മാറിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടെന്നതാണ് ഏക ആശ്വാസം.

പന്തളം സുധാകരന്‍-അടൂര്‍, രാഹുല്‍ മാങ്കുട്ടത്തില്‍-പന്തളം, കെ. ശിവദാസന്‍ നായര്‍-ആറന്മുള, മാലേത്ത് സരളാ ദേവി- റാന്നി, പി.ജെ. കുര്യന്‍-തിരുവല്ല, പി. മോഹന്‍രാജ്-പത്തനംതിട്ട, മാത്യു കുളത്തുങ്കല്‍-കോന്നി, പഴകുളം മധു-തണ്ണിത്തോട്, ബാബു ജോര്‍ജ്-മല്ലപ്പള്ളി എന്നിങ്ങനെയാണ് കെപിസിസിക്ക് പോയ പട്ടിക എന്നറിയുന്നു.ഇക്കൂട്ടത്തില്‍ പഴകുളം മധു കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. ബാക്കിയുള്ളവരില്‍ പി. മോഹന്‍രാജ്, ബാബു ജോര്‍ജ് എന്നിവര്‍ മുന്‍ ഡിസിസി പ്രസിഡന്റുമാരെന്ന നിലയില്‍ ഈ പദവിക്ക് അര്‍ഹതപ്പെട്ടവരാണ്. മാലേത്ത് സരളാ ദേവി, ശിവദാസന്‍ നായര്‍ എന്നിവര്‍ മുന്‍ എംഎല്‍എമാരും കെപിസിസിയില്‍ മുന്‍പും പ്രധാന പദവി വഹിച്ചിട്ടുള്ളവരുമാണ്.

രാഹുല്‍ മാങ്കൂട്ടത്തിനെ കൊണ്ടുവരാന്‍ വേണ്ടി കൊടിക്കുന്നില്‍ സുരേഷിന്റെ നോമിനിയായ കൊല്ലത്ത് നിന്നുള്ള വനിതാ നേതാവിനെ പന്തളത്ത് നിന്നും മാറ്റിയിട്ടുണ്ട്. മാത്യു കുളത്തുങ്കല്‍ വര്‍ഷങ്ങളായി കോന്നിയില്‍ നിന്നുള്ള കെപിസിസി അംഗമാണ്. സ്ഥിരം മുഖങ്ങളെ മാറ്റി നിര്‍ത്തി കുറച്ചു കൂടി യുവജന പ്രാതിനിധ്യവും പ്രവര്‍ത്തന പരിചയമുള്ള നേതാക്കളെയും കൊണ്ടു വരേണ്ടിയിരുന്നുവെന്ന നേതാക്കള്‍ക്ക്
നിലവിലെ കെപിസിസി നേതൃത്വത്തിന്റെ പദ്ധതി അനുസരിച്ചാണെങ്കില്‍ പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവരവര്‍ക്ക് ചുമതലയുള്ള ബ്ലോക്ക് കമ്മറ്റികളില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയും വേണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....