സ്വര്‍ണതോണി തട്ടിപ്പ് : ഇതര സംസ്ഥാന തൊഴിലാളി മലയാളിയെ കബളിപ്പിച്ച്‌ 3 ലക്ഷം അടിച്ചുമാറ്റി

For full experience, Download our mobile application:
Get it on Google Play

മങ്കട : സ്വര്‍ണത്തോണിയെന്ന് പറഞ്ഞ് വ്യാജസ്വര്‍ണം നല്‍കി ഇതര സംസ്ഥാന തൊഴിലാളി തട്ടിയത് 3 ലക്ഷം രൂപ. മലപ്പുറം കോഡൂര്‍ സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. മക്കരപ്പറമ്പില്‍ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവാണ് സ്വര്‍ണതോണിയാണെന്ന് വിശ്വസിച്ച് ഇത് വാങ്ങിയത് . എന്നാല്‍ ഇത് തട്ടിപ്പാണെന്ന്  തിരിച്ചറിഞ്ഞത് ഏറെക്കഴിഞ്ഞാണ്.

കടയിലെ സ്ഥിരം സന്ദര്‍ശകനായ അസാം സ്വദേശിയാണ് യുവാവിനെ പറ്റിച്ചത്. തന്റെ  സഹോദരന്‍ തൃശ്ശൂരിലെ ഒരു വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണതോണി മറ്റാരും അറിയാതെ വില്‍ക്കാന്‍ സഹായിക്കണം എന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ആരും അറിയാതെയിരിക്കാന്‍ താന്‍ വാങ്ങാം എന്ന് യുവാവ് സമ്മതിച്ചു. അതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ എത്തി തോണി കണ്ട് ബോധ്യപ്പെടാന്‍ അസാം സ്വദേശി കഴിഞ്ഞായാഴ്ച ആവശ്യപ്പെട്ടു.

തോണിയുടെ ഭാഗമെന്ന് പറഞ്ഞ് നല്‍കിയ ചെറിയ കഷ്ണം സ്വര്‍ണ്ണമാണെന്ന് ബോധ്യപ്പെട്ട യുവാവ് 3 ലക്ഷം നല്‍കി തോണി വാങ്ങി. എന്നാല്‍ പിന്നീട് പരിശോധിച്ചപ്പോള്‍ അത് വ്യാജമാണെന്ന് വെളിവായി. ഇതിനെ തുടര്‍ന്ന് മങ്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പോലീസ് ഇതരസംസ്ഥാന തൊഴിലാളിക്കായിതെരച്ചില്‍ ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...