തിരുവനന്തപുരം : ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതലുകളിലെ കവര്‍ച്ചയില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. റവന്യൂ മന്ത്രി കെ. രാജനാണ് ശുപാര്‍ശ നല്‍കിയത്. ഉദ്യോഗസ്ഥര്‍ പ്രതികളായേക്കാമെന്ന നിഗമനത്തിലാണ് നടപടി. തര്‍ക്ക വസ്തുക്കള്‍, അഞ്ജാത മൃതദേഹങ്ങള്‍ എന്നിവയില്‍ നിന്നുള്ള സ്വര്‍ണ്ണമാണ് ആര്‍.ഡി.ഒ ഓഫീസില്‍ സൂക്ഷിച്ചിരുന്നത്. 72 പവന്‍ സ്വര്‍ണ്ണവും 124 ഗ്രാം വെള്ളിയും നാല്‍പ്പത്തി ഏഴായിരത്തോളം രൂപയും നഷ്ടമായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. 2010 മുതല്‍ 2019 വരെയുള്ള തൊണ്ടിമുതലുകളില്‍ നിന്നാണ് കവര്‍ച്ച. ലോക്കറിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കോടതിയില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ട സംഭവം : വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
RECENT NEWS
Advertisment