പയ്യോളി : പയ്യോളിയിലെ കെഎസ്എഫ്ഇ ഓഫീസിൽ പണയം വച്ച സ്വർണ്ണ പണ്ടം മുറിച്ചു മാറ്റി കൃത്രിമം കാണിച്ച കെഎസ്എഫ് ഇ ജീവനക്കാരനെതിരെ നിയമ നടപടി സ്വീകരിക്കാത്ത അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യുഡിവൈഎഫ് പയ്യോളി മുൻസിപ്പൽ കമ്മറ്റി കെഎസ്എഫ്ഇ ഓഫീസിലേക്ക് മാർച്ച് നടത്തി. പയ്യോളി ടൗണിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് നഗരസഭ ഓഫീസിന്റെ മുൻവശത്തുകൂടി കെഎസ്എഫ്ഇ ഓഫീസിന് സമീപം എത്തുകയായിരുന്നു.
പയ്യോളി എസ്ഐ പി എം സുനിൽകുമാർ, എ കെ സജീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. അൽപസമയം പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്. കെ. സമീർ അദ്ധ്യക്ഷനായി. അക്ഷയ് ബാബു, സദക്കത്തുള്ള, ഇ. കെ ശീതൾ രാജ്, അബ്ദുൾ ബാസിത്, കെ. ടി വിനോദൻ, സുനൈദ്, മേലടി ബഷീർ, മുജേഷ് ശാസ്ത്രി, അദൃശ്യ മുല്ലക്കുളം, പ്രവീൺ നടുക്കൂടി,സക്കറിയ എന്നിവർ സംസാരിച്ചു.