അരുവാപ്പുലം അണപ്പടിയിലെ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

കോന്നി : മഴക്കാലത്തെ വെള്ളക്കട്ട് വൈദ്യുതി മുടക്കം സൃഷ്ടിക്കുന്നതിനാല്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അണപ്പടിയിലെ ട്രാന്‍സ്ഫോര്‍മര്‍ ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് അധികൃതര്‍ രാവിലെ 10.45 ന് ട്രാന്‍സ്ഫോര്‍മര്‍ ലിങ്ക് ഓഫ് ചെയ്തിരുന്നു. റോഡിലേക്ക് വെള്ളം കയറി വരുന്നത് കണ്ട പ്രദേശവാസികള്‍ വിളിച്ചറിയിച്ചാണ് ലിങ്ക് ഓഫ് ചെയ്തത്. എന്നാല്‍ വെള്ളം കുറഞ്ഞതിന് ശേഷം രാത്രി ഒന്‍പത് മണിക്ക് ലൈന്‍ ഓണ്‍ ചെയ്യണമെന്ന് കെ.എസ്.ഇ.ബി അധികൃതരെ വിളിച്ചറിയിട്ടും അധികൃതര്‍ ലിങ്ക് ഓണ്‍ ചെയ്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

രാത്രി പതിനൊന്ന് മണി വരെയും ലിങ്ക് ഓണ്‍ ചെയ്യാതിരുന്നതിനാല്‍ കനത്ത മഴയില്‍ പ്രദേശം ഇരുട്ടിലാവുകയും പ്രദേശത്തെ കുട്ടികളും സ്ത്രീകളും ഭയപ്പാടോടെ കഴിയേണ്ടാതായി വന്നു. ജനപ്രതിനിധികളടക്കം വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് മറ്റൊരു സെക്ഷന്‍ എ ഇ വകയാര്‍ സെക്ഷന്‍ എ ഇ യെ വിളിച്ച് ലിങ്ക് ഓണ്‍ചെയ്യാമെന്ന് ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ സ്ഥലത്തെ ലൈന്‍മാന്‍മാര്‍ എ ഇ യെ തെറ്റി ധരിപ്പിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് സിപിഐ അരുവാപ്പുലം ലോക്കല്‍ സെക്രട്ടറി സന്തോഷ് കൊല്ലന്‍പടിയും പ്രദേശവാസികളും ചേര്‍ന്ന് എ ഇ ഒ ഓട് സംസാരിക്കുകയും മഴയ്ക്ക് ശമനമുണ്ടെങ്കില്‍ ലൈന്‍ ഓണ്‍ ചെയ്യാമെന്ന് എ ഇ സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ സ്ഥലത്ത് എത്തിയ ലൈന്‍മാന്‍മാര്‍ ലൈന്‍ ഓണ്‍ ചെയ്യാന്‍പറ്റാത്ത അവസ്ഥയാണെന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ച് തിരികെ പോയി. ട്രാന്‍സ്ഫോര്‍മറില്‍ തങ്ങിനിന്ന ചപ്പുചവറുകള്‍ മാറ്റുവാന്‍ പോലും ഇവര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ലൈന്‍മാന്‍മാരുടെ ഈ സമീപനം സ്ഥലത്ത് വാക്കുതര്‍ക്കത്തിനും ഇടയാക്കി. തുടര്‍ന്ന് രാത്രി 11.30ന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...