ദേശീയപാതയിൽ വീണ്ടും കെണിയൊരുക്കി കുഴികൾ

For full experience, Download our mobile application:
Get it on Google Play

കൊരട്ടി : അപകടങ്ങൾ പതിവായ ജെ.ടി.എസ്. ജങ്ഷൻ മുതൽ പൊങ്ങം വരെയുള്ള ദേശീയപാതയിൽ റോഡ് നവീകരണത്തിന് പിന്നാലെ വീണ്ടും വലിയ കുഴികൾ. നിർമാണത്തിലെ അപാകത വിവാദമായതോടെയാണ് ഇവിടെ വീണ്ടും ടാറിട്ട് നവീകരിച്ചത്. എന്നാൽ അധികം വൈകാതെ ടാർ ഇളകി കുഴികൾ രൂപപ്പെട്ടു. ചെറുതും വലുതുമായ വാഹനങ്ങൾ അറിയാതെ വന്നുചാടിയാൽ നിയന്ത്രണംവിട്ട് അപകടമുറപ്പാണ്.

മഴ കനത്തതോടെയാണ് റോഡിന്റെ തകർച്ച വ്യാപകമാകുന്നത്. ടോൾപ്പാതയിലെ യാത്രാ സൗകര്യങ്ങളിലെ അപര്യാപ്തത ആരോപിച്ച് ചിലർ കോടതിയെയും മറ്റും സമീപിച്ചതോടെയാണ് വർഷങ്ങൾക്കിപ്പുറം റോഡ് നവീകരണത്തിന് വഴിയൊരുങ്ങിയത്. പരാതിയെത്തുടർന്ന് റോഡിന്റെ ഗുണമേന്മ സംബന്ധിച്ച് സി.ബി.ഐ. നടത്തിയ ശാസ്ത്രീയ പരിശോധനയ്ക്ക് പിന്നാലെ ടാറിടൽ ആരംഭിച്ചു.

പരിശോധനയിൽ റോഡിന്റെ ഗുണമേന്മയിലെ പോരായ്മ ഉദ്യോഗസ്ഥർ തന്നെ ആ സമയത്ത് സൂചിപ്പിക്കുകയും ഇതേത്തുടർന്ന് സാങ്കേതികമികവോടെ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. എന്നാൽ ഒന്നരമാസംമുമ്പ് കനത്ത മഴയും വെള്ളക്കെട്ടും നിൽക്കുന്ന സമയത്താണ് ടാറിടൽ പലയിടത്തും നടത്തിയത്. എന്നാൽ മഴയിൽ പലയിടങ്ങളിലും ടാർ ഇളകിപ്പോകുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...