കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്. അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചതിന് രണ്ട് സ്ത്രീകള്‍ പിടിയിലായി. ഇവരില്‍ നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. പേസ്റ്റ് രൂപത്തില്‍ ആക്കിയ മുക്കാല്‍ കിലോ സ്വര്‍ണ്ണം ക്വലാലംപൂരില്‍ നിന്നും കാല്‍ കിലോ ആഭരണങ്ങളാക്കിയ സ്വര്‍ണ്ണം ഷാര്‍ജയില്‍ നിന്നുമാണ് കൊണ്ടു വന്നത്. ഇതിനു പുറമെ ദുബായിയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ തൃശ്ശൂര്‍ സ്വദേശിയില്‍ നിന്ന് മുക്കാല്‍ കിലോ സ്വര്‍ണ്ണം കസ്റ്റംസ് പ്രവന്റീവ് വിഭാഗം പിടികൂടിയിട്ടുണ്ട്.
അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍
RECENT NEWS
Advertisment