തിരുവനന്തപുരo: തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണവേട്ട. വിദേശത്തു നിന്ന് കടത്താന്‍ ശ്രമിച്ച 25 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സ്വര്‍ണക്കടത്തിന് ശ്രമിച്ച തമിഴ്നാട് തിരുനല്‍വേലി സ്വദേശി ഖാദര്‍ മൊയ്തീനെ(35) കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.
ബുധനാഴ്ച വൈകീട്ട് ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാള്‍ സ്വര്‍ണം ദ്രാവക രൂപത്തിലാക്കി ലഗേജിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. എയര്‍ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ റജീബ്, ബാബു, ശശി, പ്രകാശ്, ഇന്‍സ്പെക്ടര്‍മാരായ ജയശ്രീ, ഗോപി, ശ്രീബാബു, ബലേശ്വര്‍ എന്നവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.