കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,425 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി ഒന്നിന് പവൻവില 36,800ൽ എത്തി റെക്കോഡ് ഇട്ടിരുന്നു. തുടർന്ന് വില താഴുകയും ഫെബ്രുവരി അഞ്ചിന് ഏറ്റവും കുറവ് രേഖപ്പെടുത്തുകയും ചെയ്തു. അന്ന് 35,000 ആയിരുന്നു പവൻ വില. ഫെബ്രുവരി ആറിന് വീണ്ടും വില ഉയർന്നു. തുടർന്ന് പത്താം തീയതിയോടെ പവൻ വില 35,800ൽ എത്തി. വ്യാഴാഴ്ച 35,640 രൂപയായിരുന്നു പവൻ വില.
സ്വർണവില വീണ്ടും കുറഞ്ഞു
RECENT NEWS
Advertisment