സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വര്‍ധനവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്ന സ്വർണവില ഇന്ന് ഉയർന്നു. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 33,440 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർന്നതിന് പിന്നാലെ ഇന്നലെ സ്വർണവില താഴ്ന്നിരുന്നു. 15 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4180 രൂപയായി. ഏതാനും ദിവസങ്ങളായി സ്വർണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തിയിരുന്നു.

33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വർണവില. സ്വർണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന. ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് സ്വർണവില താഴ്ന്നിരുന്നു. പിന്നീട് ഉയർന്ന സ്വർണവില കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴേക്ക് പോകുന്നതാണ് ദൃശ്യമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...