സംസ്ഥാനത്ത് സ്വര്‍ണത്തിന് വില ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണവില റെക്കോർഡിലേക്ക് ഉയർന്നിരുന്നു. ഇന്ന് വീണ്ടും വില വർധിച്ചു. 4500 രൂപയിൽ നിന്ന് ഇന്നലെ 4530 രൂപയിലേക്ക് ഉയർന്ന സ്വർണ വില, ഇന്ന് ഒരു ഗ്രാമിന് 4570 രൂപയിലാണ് വിപണനം. പവന് 36560 രൂപയാണ് ഇന്നത്തെ സ്വർണ വില. 4495 രൂപയിൽ നിന്ന് 15 രൂപ വർധിച്ച ശേഷം മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം. പിന്നീട് 4525 ലേക്ക് ഉയർന്ന ശേഷമാണ് ഗ്രാമിന് 25 രൂപ കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയാണ് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും ഇന്ന് 320 രൂപയും ഉയർന്നു.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 36240 രൂപയായിരുന്നു വില. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 45700 രൂപയാണ്. 400 രൂപയുടെ വർധനവാണ് ഇന്ന് പത്ത് ഗ്രാം സ്വർണത്തിന് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണവിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് 4510 രൂപയിൽ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയർന്ന് 4525 രൂപയായി. ദിവസങ്ങൾക്ക് ശേഷം 4500 ലേക്ക് താഴ്ന്ന സ്വർണ വില ഇടിഞ്ഞതിലും വലിയ വർധനവോട് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഇന്നലെ എത്തി. ഇന്ന് വീണ്ടും പുതിയ ഉയരത്തിൽ സ്വർണ വില എത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...