അല്ലു ആരാധകർ നിരാശയിൽ ; പുഷ്പ കേരളത്തിൽ ആദ്യ ദിവസം മലയാളം പറയില്ല

For full experience, Download our mobile application:
Get it on Google Play

അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, മലയാളം,കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മലയാളി സിനിമാ പ്രേമികളെ നിരാശരാക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചത്. കേരളത്തിൽ ചിത്രത്തിന്റെ ആ​ദ്യ പ്രദർശന ദിവസം മലയാളം പതിപ്പ് കാണാൻ പ്രേക്ഷകർക്ക് സാധിക്കില്ല. മറിച്ച് തമിഴ് പതിപ്പ് ആണ് കേരളത്തിൽ റിലീസ് ദിനത്തിൽ പ്രദർശിപ്പിക്കുക.

ഇ 4 എൻറർടെയ്ൻ‍മെൻറ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. റിലീസിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ആരാധകരോട് ക്ഷമാപണത്തോടെ വിതരണക്കാർ ഈ വിവരവും അറിയിച്ചത്. എല്ലാ അല്ലു അർജുൻ ആരാധകരോടും ആദ്യം നല്ല വാർത്ത പറയാം. നിങ്ങളുടെ പ്രിയ നായകൻറെ ചിത്രം പുഷ്‍പ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബർ 17ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തും. തമിഴ് പതിപ്പാണ് എത്തുക. മലയാളം പതിപ്പ് സമയത്ത് എത്തിക്കാൻ കഴിയാത്തതിൽ ആത്മാർഥമായും ക്ഷമ ചോദിക്കുന്നു. ഒരു ദിവസത്തിനു ശേഷം 18-ാം തീയതി ശനിയാഴ്ച മലയാളം പതിപ്പ് പ്രദർശനം ആരംഭിക്കും. ഇ 4 എൻറർടെയ്‍ൻ‍മെൻറ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് വിശദീകരിച്ച് ചിത്രത്തിൻറെ സൗണ്ട് ഡിസൈനർ ആയ റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫയലുകൾ മിക്സ് ചെയ്യാൻ ഞങ്ങൾ നൂതനമായതും വേ​ഗമേറിയതുമായ മാർ​ഗമാണ് സ്വീകരിച്ചത്. ഞങ്ങളുടെ എല്ലാ പരിശോധനാ ഫലങ്ങളും മികച്ചതായിരുന്നു പക്ഷേ സോഫ്റ്റ്വെയറിലെ ഒരു തകരാറ് കാരണം ഫൈനൽ പ്രിന്റുകൾ നാശമായിപ്പോയതായി ഞങ്ങൾ കണ്ടെത്തി. അല്ലു അർജുൻറെയും രശ്‍മിക മന്ദാനയുടെയും ആരാധകർക്ക് സിങ്ക് ആവാത്ത ഒരു പ്രിൻറ് നൽകരുതെന്ന് ഞാൻ കരുതി. കാരണം അവർ മികച്ചത് അർഹിക്കുന്നുണ്ട്. റസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതാണ് മലയാളി പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാഴ്ത്തുന്നത്. രശ്മികയാണ് ചിത്രത്തിലെ നായികയായെത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...

വന്ദേമാതരം തടസ്സപ്പെടുത്തിയാൽ 3 വർഷം തടവ് ; രാജ്യസഭയിൽ അമിത് ഷാ ബില്ല് അവതരിപ്പിക്കും

0
ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം...

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിന് ; സോണിയ ​ഗാന്ധി

0
ഡൽഹി : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ...

കേരളത്തെ എ.ഐ. ഹബ്ബാക്കി മാറ്റും ; ഐ.ബി.എസിന്റെ പുതിയ കമ്പനി നാവിക് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

0
കൊച്ചി : രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി...