ജനറൽ എം.എം നരവനെ ഇന്ത്യയുടെ 27-ാമത് ചീഫ് ഓഫ് ദി സ്റ്റാഫ് കമ്മിറ്റിയായി ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജനറൽ എം.എം നരവനെ ഇന്ത്യയുടെ 27-ാമത് ചീഫ് ഓഫ് ദി സ്റ്റാഫ് കമ്മിറ്റിയായി ചുമതലയേറ്റു. ഇന്ത്യൻ സൈന്യത്തിന്‍റെ മൂന്ന് വിഭാഗങ്ങളുടെയും തലവൻമാരിൽ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് ജനറൽ നരവനെ. ഇ​ന്ത്യ​യു​ടെ ആ​ദ്യ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം ചീ​ഫ് ഓ​ഫ് ദി ​സ്റ്റാ​ഫ് ക​മ്മി​റ്റി​യാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ ഇ​ദ്ദേ​ഹം ചീ​ഫ് ഓ​ഫ് ദി ​ആ​ർ​മി സ്റ്റാ​ഫാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു.

ഇ​ന്ത്യ​ൻ വ്യോ​മ സേ​ന ത​ല​വ​നാ​യി ചീ​ഫ് മാ​ർ​ഷ​ൽ വി.ആ​ർ ചൗ​ധ​രി​യും നാ​വി​ക സേ​ന ത​ല​വ​നാ​യി ചീ​ഫ് അ​ഡ്മി​റ​ൽ ആ​ർ.ഹ​രി​കു​മാ​റും ചു​മ​ത​ല​യേ​റ്റി​രു​ന്നു. സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യു​ടെ ത​സ്തി​ക രൂ​പീ​ക​രി​ക്കു​ന്ന​തി​ന് മു​ൻ​പ് മൂ​ന്നു സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​റ്റ​വും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു സൈ​നി​ക മേ​ധാ​വി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്. നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്നും ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ൽ നി​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 1980ൽ ​സൈ​നി​ക സേ​വ​നം ആ​രം​ഭി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് പ​രം വി​ശി​ഷ്ട സേ​വ മെ​ഡ​ൽ ഉ​ൾപ്പെ​​ടെ​യു​ള്ള സൈ​നി​ക ബ​ഹു​മ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...