സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് : ഒന്നരമാസത്തിനിടെ കുറഞ്ഞത് 4,800 രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച രണ്ടുതവണയായി പവന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടുദിവസത്തിനുള്ളില്‍ പവന്‍ വിലയില്‍ 1000 രൂപയ്ക്കടുത്ത് കുറവുണ്ടായി.

ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. ഒന്നരമാസംകൊണ്ട് പവന്റെ വിലയില്‍ 4,800 രൂപയാണ് കുറഞ്ഞത്. ഡോളര്‍ കരുത്താര്‍ജിച്ചതും ലാഭമെടുപ്പ് തുടരുന്നതുമാണ് വിലയിടിവിനുകാരണം.
ആഗോളതലത്തില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 200 ഡോളര്‍ വരെ കുറവുവന്നിട്ടുണ്ട്. 2,000 ഡോളര്‍വരെ എത്തിയ സ്വര്‍ണവില ഇപ്പോള്‍ 1,902.04 ഡോളര്‍ നിലവാരത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...