കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 34,600 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയാണ് വില. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളിൽ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ൽ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ചാഞ്ചാട്ടത്തിലാണ്.
സ്വർണവില വീണ്ടും ഇടിഞ്ഞു ; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 400 രൂപ
RECENT NEWS
Advertisment