വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഇന്നും പുതിയ റെക്കോർഡിട്ടു. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇന്നലെ 480 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 59,000 തൊട്ടിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 59,520 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 25 ഡോളറിൽ അധികം വർധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2,778 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുക്കുംതോറും സ്വർണ്ണവില വർധിക്കുകയാണ്. നവംബർ 5ന് മുമ്പ് തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2800 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കും എന്നാണ് സൂചനകൾ. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,440 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,130 രൂപയാണ്. വെള്ളിയുടെ വിലയിലും വര്ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 106 രൂപയാണ് ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഒന്നുകൂടി ഉയർന്നിട്ടുണ്ട് സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായാണ് ധൻതേരസ് കണക്കാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...