സ്വർണ വിലയിൽ തുടർച്ചയായ വർധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധനവുണ്ടായി. 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വർണ്ണവില. ഇതോടെ ഒരു പവൻ സ്വർണ്ണവിലയും വർധിച്ചു. 36440 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന് വില. ഇന്ന് 36640 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണനം. 18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണത്തിന്റെ വില വർദ്ധിച്ചു. ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 3765 രൂപയായിരുന്നത് ഇന്ന് ഗ്രാമിന് 3785 രൂപയായാണ് വർദ്ധിച്ചത്. ഇതോടെ 18 ക്യാരറ്റ് സ്വർണത്തിന് ഒരു പവന് വില 36280 രൂപയായി. വെള്ളി ഗ്രാമിന് 68 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും വെള്ളിക്ക് ഇതേ വിലയായിരുന്നു. ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്ന് 100 രൂപയാണ് ഹോൾമാർക്ക് വെള്ളിയുടെ വില.

കേരളത്തിൽ വിവിധ ജ്വല്ലറികൾ വ്യത്യസ്ത നിരക്കിലാണ് സ്വർണ്ണം വിൽക്കുന്നത് എന്നതിനാൽ റീട്ടെയിൽ വിലയിൽ മാറ്റം ഉണ്ടായേക്കാം. ആഭരണ ശാലകൾ ഹോൾമാർക്ക് ചെയ്ത സ്വർണ്ണം മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് നിയമമുണ്ട്. ഉപഭോക്താക്കൾ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കുക. സ്വർണ്ണം വാങ്ങിയാൽ ബില്ല് വാങ്ങിക്കാൻ മറക്കരുത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...