കൊച്ചി : തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപയുടെ വന്‍ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്റെ വില 35,880 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,485 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു. രണ്ടാഴ്ചക്കിടെ 1100 രൂപയാണ് കുറഞ്ഞത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുറഞ്ഞു ; ഒരു പവന്റെ വില 35,880 രൂപ
RECENT NEWS
Advertisment