സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു ; പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന് 4400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്. 35,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞിരുന്നു.

ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു ​പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ദ്ധിക്കുകയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാല്‍ സംസ്ഥാനത്ത് വിവാഹ സീസണ്‍ ആണ്. സ്വര്‍ണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...