സ്വർണവില ഇടിയുന്നു : തുടർച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 35360 ആയിരുന്നു ഇന്നലത്തെ വില. ഇന്നത് എട്ട് രൂപ കൂടി കുറഞ്ഞ് 35352 ആയി മാറി. ഗ്രാമിന് ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 60 രൂപയായിരുന്നു കുറഞ്ഞത്. ഇന്ന് ഗ്രാമിന്റെ നില 4419 രൂപയാണ്.

ഇന്നലെ 4420 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഒക്ടോബർ 15 ന് 4480 രൂപയിലേക്ക് ഉയർന്ന ശേഷമായിരുന്നു ഇടിവുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ പ്രകടനവുമാണ് കേരളത്തിലെ സ്വർണ വിലയെ കാര്യമായി ബാധിക്കുന്നത്. 24 കാരറ്റ് സ്വർണത്തിനും ഇന്ന് ഒരു രൂപ കുറഞ്ഞു.

4821 ആണ് ഇന്നത്തെ വില. പവന് 38568 രൂപയാണ് ഇതിന്റെ വില. ഇന്നലെ 24 കാരറ്റ് സ്വർണം പവന് 38576 രൂപയായിരുന്നു വില. എട്ട് രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഉത്സവ കാലമായതിനാൽ കേരളത്തിൽ സ്വർണത്തിന് ഡിമാന്റ് കൂടുന്ന സമയം കൂടിയാണിത്.

ഹോൾമാർക് സ്വർണം മാത്രമേ ജ്വല്ലറികൾ വിൽക്കാവൂ എന്നതാണ് നിലവിലെ നിയമം. അതിനാൽ ശുദ്ധമായ സ്വർണം തന്നെയാണ് വാങ്ങുന്നതെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കുക. സ്വർണം വാങ്ങുമ്പോൾ ബില്ല് കൈപ്പറ്റാൻ മറക്കാതിരിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...