Saturday, March 29, 2025 6:40 pm

കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകര്‍ ചമഞ്ഞ് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് അഴിയൂരിൽ ആരോഗ്യ പ്രവർത്തകര്‍ ചമഞ്ഞ് വീട്ടിലെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു. കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലാണ് കവര്‍ച്ചാസംഘം വീട്ടമ്മയുടെ തലയ്ക്കടിച്ച് സ്വർണവുമായി കടന്ന് കളഞ്ഞത്. അഴിയൂർ ചോമ്പാല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആക്രമണവും കവർച്ചയും നടന്നത്. കോവിഡ് വാക്സിനേഷന്‍ നല്‍കാനെത്തിയവരാണെന്ന് പരിചയപ്പെടുത്തിയ രണ്ട് പേര്‍ വീട്ടമ്മയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവുമായി കടന്നു കളയുകയായിരുന്നു.

ദേവി കൃപയില്‍ സുലഭയെന്ന വീട്ടമ്മക്കാണ് മര്‍ദനമേറ്റത്. ഭർത്താവ് രവീന്ദ്രനോട് അഴിയൂരിലെ ആരോഗ്യ കേന്ദ്രത്തിൽ പോയി പേര് റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട ശേഷമാണ് കവര്‍ച്ച നടന്നത്. ഭര്‍ത്താവ് തിരിച്ചത്തിയ ശേഷമാണ് വിവരം പുറത്തറിയുന്നത്. പരിക്കേറ്റ സുലഭയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്. ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചാലക്കുടിയിൽ പുലിയെ പിടികൂടാൻ കൂടുതൽ കൂടുകൾ സ്ഥാപിക്കാൻ തീരുമാനം

0
തൃശൂർ: ചാലക്കുടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ കൂടുതൽ കൂടുകൾ...

കേരളത്തോടൊപ്പം റാന്നിയിലും മാറ്റമുണ്ടാകും : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

0
ഉതിമൂട്: സാധാരണക്കാരായ ജനങ്ങൾക്ക് നീതി നിഷേധിക്കുന്ന സർക്കാരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നതെന്ന്...

ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ബോധവൽക്കരണ ക്യാമ്പയിൻ

0
പാലക്കാട് : പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം...

കരുനാ​ഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി പോലീസിന്റെ മുന്നിൽ നിന്ന് രക്ഷപെട്ടു

0
കൊല്ലം: കരുനാ​ഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അതുൽ പോലീസിന്റെ മുന്നിൽ നിന്ന്...