കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എ യെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 10 ദിവസമായി റിമാന്‍ഡില്‍ തുടരുകയാണ് കമറുദ്ദീന്‍. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തുകയുണ്ടായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാല്‍ എംഎല്‍എയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റുകയുണ്ടായി.
എം സി കമറുദ്ദീന്‍ എംഎല്‍എ യെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
RECENT NEWS
Advertisment