ഈറോഡില്‍ ദലിത് ദമ്പതികളെ മേല്‍ജാതിയില്‍പ്പെട്ട യുവാക്കള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ചു വീണ്ടും ജാതിക്കൊല. ഈറോഡില്‍ ദലിത് ദമ്പതികളെ മേല്‍ജാതിയില്‍പെട്ട യുവാക്കള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ദമ്പതികളുടെ മകളെ കമന്റടിച്ചതു നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന്റെ കാരണം.

ഈറോഡ് കൊടുമുടിയിലാണ് ജാതിവെറി മൂത്തുള്ള ഇരട്ടക്കൊല. വെള്ളിയാഴ്ച രാത്രിയാണു പ്രശ്നങ്ങളുടെ തുടക്കം. ഗ്രാമത്തിലെ നാടാര്‍ വിഭാഗത്തില്‍പെട്ട യുവാക്കള്‍ സൂര്യയെന്നയാളുടെ നേതൃത്വത്തില്‍ റോഡില്‍ നിന്നു പടക്കം പൊട്ടിച്ചു ദീപാവലി ആഘോഷിക്കുയായിരുന്നു. ഈസമയത്തു കൊല്ലപെട്ട രാമസാമിയുടെ 32 വയസുള്ള മകളും മരുമകനും കൊച്ചുകുട്ടിയും റോഡിലൂടെ കടന്നുപോയി.

സൂര്യയും കൂട്ടുകാരും അശ്ലീല കമന്റടിച്ചു. വിവരമറിഞ്ഞ രാമസാമി സൂര്യയുമായി വഴക്കിട്ടു. വഴക്കു മൂത്തപ്പോള്‍ ഗ്രാമീണര്‍ രാമസാമിക്കൊപ്പം ചേരുകയും യുവാക്കളെ മര്‍ദിക്കുയും ചെയ്തു. സംഭവ ശേഷം സൂര്യ വീട്ടിലേക്കു മടങ്ങി. ദളിതു വിഭാഗത്തില്‍പെട്ട രാമസാമിയില്‍ നിന്ന് അടിവാങ്ങി വന്ന മകനെ സൂര്യയുടെ അച്ഛന്‍ രൂക്ഷമായി വിമര്‍ശിച്ചു.

ഇതില്‍ കലിപൂണ്ടു രാത്രി ഒരുമണിയോടെ സൂര്യയും സുഹൃത്തുക്കളും രാമസാമിയുടെ വീടാക്രമിച്ചു. ഉറങ്ങികിടക്കുകയായിരുന്ന രാമസാമി, ഭാര്യ അരുകണി എന്നിവരെ വെട്ടിക്കൊന്നു. കൊലപാതകത്തിനു നേതൃത്വം കൊടുത്ത സൂര്യയെയും രണ്ടു സുഹൃത്തുക്കളെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...