കോയമ്പത്തൂർ : ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ്, എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരിൽ നിന്ന് സ്വർണം, വിദേശ സിഗരറ്റുകൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ അടക്കം 3.08 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തു. വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് ആറു പേർ ജീൻസ് പാന്റിനകത്തും മലദ്വാരത്തിലും ഒളിച്ചുവെച്ച് 1.92 കോടി രൂപയുടെ 3,985 ഗ്രാം സ്വർണം കടത്തുന്നത് കണ്ടത്. മറ്റുചില യാത്രക്കാർ ലഗേജിനകത്ത് ഒളിച്ചു കടത്തിയ 1.16 കോടി രൂപയുടെ സിഗരറ്റ്, ഇലക്ട്രോണിക്സ് സാധനങ്ങൾ എന്നിവയും പിടിച്ചെടുത്തു.
പാന്റിനകത്തും മലദ്വാരത്തിലും സ്വർണ്ണം ഒളിച്ചുവെച്ചു – ഇലക്ട്രോണിക്സ് സാധനങ്ങൾ അടക്കം 3.08 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തു ; യാത്രക്കാർ പിടിയിൽ
RECENT NEWS
Advertisment