രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, രത്നങ്ങള്‍ എന്നിവ വാങ്ങുന്നതിന് രേഖകള്‍ ഹാജരാക്കണ്ട

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, രത്നങ്ങള്‍ എന്നിവ വാങ്ങുന്നതിന് പാന്‍കാര്‍ഡോ ആധാര്‍കാര്‍ഡോ ആവശ്യമില്ല. വിലയേറിയ ലോഹങ്ങളുടെയും കല്ലുകളുടെയും ഡീലര്‍മാര്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാട് നടത്തുമ്പോള്‍ മാത്രമേ കെ. വൈ. സി ആവശ്യമുള്ളു.

പി. ‌എം‌. എല്‍ ആക്റ്റ്, 2002 പ്രകാരം 2020 ഡിസംബര്‍ 28 ന് പുറത്തിറക്കിയ വിജ്ഞാപനം ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്. എ. ടി. എഫ്) ആവശ്യപ്രകാരമാണെന്ന് റവന്യൂ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.പുതിയ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍ വാങ്ങണമെങ്കില്‍ ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ആവശ്യമാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം.

ഐ. ടി നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകള്‍ പാലിച്ച്‌ 2 ലക്ഷം രൂപയില്‍ കൂടുതല്‍ പണം ലഭിക്കാത്ത ഡീലര്‍മാര്‍ ഈ വിജ്ഞാപനത്തിന് കീഴില്‍ വരില്ല. ഇന്ത്യയില്‍, 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്ടി പ്രകാരം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ക്യാഷ് ഇടപാട് അനുവദനീയമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...