ബില്ലില്ലാത്ത സ്വർണം പിടികൂടാൻ സ്പെഷ്യൽ വിജിലൻസ് ടീം ; നടപടി കടുപ്പിച്ച് കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തിനകത്ത് സ്വർണം കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ-വേ ബില്ലോ ഉടൻ നിർബന്ധമാക്കും. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണം കൊണ്ടുപോകുന്നതിനാണ് അംഗീകൃത രേഖകൾ നിർബന്ധമാകുന്നത്. സംസ്ഥാന ധനമന്ത്രി ബാലഗോപാലൻ അധ്യക്ഷനായ സമിതി നൽകിയ ഈ നിർദ്ദേശം ഇന്ന് ഡൽഹിയിൽ ചേരുന്ന ജിഎസ്ടി കൗൺസിലിൽ യോഗം പരിഗണിക്കുന്നതാണ്. വിൽക്കാനുള്ളതാണോ, വിൽപ്പന നടത്തിയതാണോ, ഓർഡർ അനുസരിച്ച് ആഭരണങ്ങൾ നിർമ്മിച്ചതാണോയെന്ന് ബില്ലിൽ കൃത്യമായി രേഖപ്പെടുത്തണം. അനധികൃതമായി കടത്തുന്ന സ്വർണങ്ങൾ പിടികൂടാൻ സ്പെഷ്യൽ വിജിലൻസ് ടീമിനെ രൂപീകരിക്കുന്നതാണ്.

രേഖയില്ലാതെ സ്വർണം പിടികൂടുകയാണെങ്കിൽ , നികുതി തട്ടിപ്പിന് കീഴിൽ കേസെടുക്കും. നികുതിയും പിഴയും ഒടുക്കിയാൽ മാത്രമാണ് ഈ സ്വർണം വിട്ടുകിട്ടുകയുള്ളൂ. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, സ്വർണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്ക് അകത്ത് പോലും കൊണ്ടുപോകുമ്പോൾ പോലും ഇ-വേ ബിൽ അനിവാര്യമാകും. നേരത്തെ 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള മറ്റെല്ലാ ചരക്കിന്റെയും നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കിയിരുന്നെങ്കിലും, സ്വർണത്തെ ഒഴിവാക്കുകയായിരുന്നു. ജിഎസ്ടി നടപ്പാക്കിയ ശേഷം സ്വർണ ഇടപാടിൽ നിന്നുള്ള വരുമാനത്ത് കനത്ത ഇടിവ് വന്നതോടെയാണ് കേരളം ഈ നിർദ്ദേശം അവതരിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...