മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി പിടിയിലായി. കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം പാനളം അബ്ദുള്ളയാണ് കസ്റ്റംസിന്റെ പിടിയിലായത്.
30 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാളില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നും വന്ന ഇബ്രാഹിം സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.